എന്റെ ഓര്‍മ്മകളും വികൃതരങ്ങളും
എനിക്ക് വീണ്ടുമൊരു കുഞ്ഞായി പിറക്കണം മാമന്മാര് എന്നെ ഇറുക്കി ഉമ്മവേക്കുമ്പോള്‍
പറയണം മാമന്മാര് ചീത്തയാണെന്ന് .
എനിക്ക് ജീപ്പില്‍ ഹൈസ്ക്കൂളിലും കോളേജിലും പോകണം
എന്നിട്ടാ ഡ്രൈവറുടെ പിറകില്‍ തന്നെ ഇരിക്കാന്‍.
മുന്നിലിരിക്കുന്ന അപ്പൂപ്പന്മാരുടെ കൈകള്‍
എന്റെ മാറിടം തേടിവരുമ്പോള്‍ സടകുടഞ്ഞെ ണീറ്റിരുന്ന്
ആ കൈകളുടെ ഉടമയെ നാലാള്ക്കുമുന്നിലിട്ടു തല്ലണം.
ആ ശകടത്തിലിരിക്കും ആണുങ്ങള് എല്ലാം മൌനത്തിലിരിക്കുമ്പോള്
എനിക്കവരോട് ചോദിക്കണം നാളെ നിങ്ങളുടെ മകളെ ഇവന്മാര് ദ്രോഹിചാലും
ഇതുപോലെ മിണ്ടാതെ ഷണ്ഡന്മാര് ആയിരുന്നോളണ്ണം .
No comments:
Post a Comment