എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Friday, December 15, 2017

എന്റെ യാത്രനുഭവം 3 ഭാഗം ..ക്രിസ്തുമസ്സ് ഓർമ്മകളെന്നെ എത്തിക്കുന്നത് ,എന്റ കുട്ടിക്കാലത്തേക്കാണ്. പത്ത് ദിവസത്തെ അവധികളും ഡിസംബർ 24 ഉപ്പ വാങ്ങി വരുന്ന കേക്കും ,ചെറിയ കാലുള്ള വട്ടത്തിൽ ഉള്ള മര പലകയിൽ മുകളിൽ നല്ല മധുര മാർന്ന വെള്ള ക്രീമും അതിൽ റോസ് കളറിൽ Marry Xmas എഴുതിയ കേക്ക് തിന്നാൽ നല്ല കൊതിയായിരുന്നു - എന്റെ ഉപ്പ കോൺവെന്റ് സ്കൂൾ മാഷായത് കൊണ്ടാവാം ഉപ്പ ഞങ്ങൾക്ക് ഈ മധുരം വാങ്ങി തരുന്നത്. കല്യാണമൊക്കെ കഴിഞ്ഞപ്പോൾ കൂടക്കടവത്തെ വീടിന്റെ എതിർവശത്തെ പുഴക്കരയിലെ (പാണ്ഡ്യാലയുടെ മുറ്റത്ത് ) വീടിന്റെ കോണിപ്പടിയിൽ സ്റ്റാർ ലൈറ്റ് കാണുന്നതും ഒരു തവണ അവിടെ നടന്ന ക്രിസ്തുമസ് കരോൾ പുഴയുടെ ഇക്കരെ നിന്നും വീടിന്റെ മുകളിലെ ജനാല വഴി നോക്കി കണ്ടു.. ഖത്തറിൽ എത്തിയപ്പോൾ ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷന്റെ പ്രവർത്തകയായി ഈദ് സൗഹൃദ സംഗമങ്ങിലൂടെ ദോഹയിലെ ധാരാളം ക്രിസ്തീയ, ഹിന്ദു കുടുംബാഗങ്ങളുമായി പരിചയപ്പെടാൻ അവസരം ഉണ്ടായി. അന്നൊന്നും ഇന്നത്തെ പോലെ ഒരു പാട് കൂട്ടായ്മകൾ ഉണ്ടായിരുന്നില്ല .1999 ൽ അന്ന് ദോഹയിലുളള ICRC ൽ രൂപീകരിച്ച ആർട്ട് വിംഗിൽ എന്റെ ഭർത്താവിന്റെ കൂടെ ഞാനും ചേർന്നു. ദോഹയിലെ വലിയ കലാകാരൻമാരുടെ കൂടെ ഈ പാവപ്പെട്ടവളും എക്സികുട്ടീവ് അംഗമായപ്പോൾ - അതു ഒരു പക്ഷെ എനിക്ക് വിദ്യാഭ്യാസ ജീവിതത്തിലും, കലാ സാഹിത്യ രംഗത്തും ഒരു വേറിട്ട അനുഭവം ഉണ്ടാക്കി. അവിടെ എനിക്ക് മൂത്ത കുറെ സഹോദരൻമാർ ,SAM ബഷീർക്ക ,നജീബ് മാടായി ,മഞ്ഞിയിൽ അസീസ്ക്ക ,മുത്തുക്ക ,ഇഖ്ബാൽ ചേറ്റുവ ,ആർട്ടിസ്റ്റ് സുരേന്ദ്രൻ മാഷ്, ബന്ന ചേന്ദമംഗല്ലൂർ ,ഷൗക്കത്ത് ,ചന്ദ്രൻ മാഷ് , ആനിചേച്ചി , ശോഭാനായർ. ഗോപിനാഥ് കൈന്താർ ആവണി വിജയകുമാർ, പ്രമോദ് ,മോളി എബ്രഹാം ,രാജേഷ് കൊല്ലം ,..അത് പോലെ അന്നത്തെ കുഞ്ഞുങ്ങളും ഇപ്പോൾ വലിയ സിനിമാനടികളായ ഐശ്യര്യ മുരളി , ഗായികമാരായ പാർവ്വതി, നിത്യ മാമൻ , മൃതുല മുകുന്തൻ ,ലക്ഷ്മിമുരളി , രഷ്മി.. അത് പോലെ മേഘന സഹോദരിമാർ, മട്ടന്നൂർ ഗംഗാദരൻ എല്ലാവരുടെയും കുടുംബ അംഗങ്ങളും ചേർന്ന കുടുംബമായിരുന്നു ഞങ്ങളുടെ 'ICRC Arts wing കുടുംബം .. പെരുന്നാൾ വന്നാലും ഓണം വന്നാലും ക്രിസ്തുമസ്സ് വന്നാലും ഞങ്ങൾ ആഘോഷിക്കും. ഞാനാദ്യമായി ക്രിസ്തുമസ്സ് ആഘോഷത്തിൽ പങ്കെടുത്തത് ദോഹ ബാങ്ക് മാനേജർ കെ.വി. സാമുവലിന്റെയും 

No comments:

Post a Comment