എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Sunday, November 12, 2017

എന്‍റെ യാത്രയുടെ തുടര്‍ച്ച


നീ ഒന്നാമതായി എത്തിയെന്റെ ജീവിതമുഴുവനും കണ്ണീർ കുതിർത്തു നീ കടന്നുകളഞ്ഞത് വേതനിക്കുന്ന ഒരു യാത്രയുടെ ഓർമ്മപ്പെടുത്തി കൊണ്ടാണ് വന്നെത്തിയത്. ഒരു പക്ഷേ എന്റെ ജീവിതത്തിലെ ഞാനിഷ്ടപെടാത്ത യാത്ര .. ജനുവരി 5 ചെവ്വാഴ്ച വൈകിട്ട് ഓഫീസ് കഴിഞ്ഞു വീട്ടിൽ എത്തി എന്റെ പച്ചകറികളോടെല്ലാം കിന്നാരങ്ങൾ പറഞ്ഞു അവരെ തണുത്ത വെള്ളത്തിൽ കുളിപ്പിച്ചു. 7 മണിക്ക് തന്നെ ഭക്ഷണം കഴിക്കുന്ന ശീലമുള്ളത് കാരണം തിരക്കിട്ട് രാത്രി ഭക്ഷണം ഉണ്ടാക്കികഴിച്ചു ,FCC യിൽ ഒരു മീറ്റിം ഉണ്ട് പോകാൻ വേണ്ടി വേഗം ഒരുങ്ങി ,അബൂ ഷെമീൽ വന്നു ഭക്ഷണം കഴിച്ചു നാട്ടിൽ വൈകിട്ട് വിളിച്ചില്ല എന്നോർത്തു സാരമില്ല പോകുന്ന വഴിക്ക് വിളിക്കാം രാവിലെ വിളിച്ചതല്ലേ ?ഞങ്ങൾ രണ്ടാളും ഇറങ്ങി ഗൈറ്റ് പൂട്ടാൻ നോക്കുമ്പോൾ ഞാൻ പറഞ്ഞു എനിക്ക് വരാൻ മടി ഞാൻ വരുന്നില്ല സമയം 7 നു തുടങ്ങുന്ന മീറ്റിങ്ങിനു 7:40 ആയിട്ട് പോകുന്നത് ഞാനില്ല എന്ന് പറഞ്ഞ് ധരിച്ച ഫർദ്ദ മുറ്റത്ത് നിന്ന് തന്നെ അഴിച്ച് അകത്തേക്ക് ഓടി ഒരു ഭാഗത്ത് വലിച്ചെറിഞ്ഞു കട്ടിലിൽ കിടന്നു. മനസ്സിൽ അറിയാത്ത ഒരു വീർപ്പ് മുട്ടൽ ,
ഓഫീസ് സമയം കിട്ടിയപ്പോൾ FB നോക്കിയതാണ് ,ഒന്ന് നോക്കട്ടെ എന്നിട്ട് വേണം നാട്ടിൽ നെറ്റ് വഴിവിളിക്കാൻ . Ac ഓണാക്കി കിടന്നിട്ടും ചുട്ടുപൊള്ളുന്നത് പോലെ .. കൈയിൽ മൊബെൽ എടുത്ത് നെറ്റ് ഓണാക്കി ഒരു പാട് മെസ്സേജുകൾ വാട്ട്സപ്പിലും മെസ്സേജുകൾ വന്നു കിടക്കുന്നു. FB Frind ഒരിക്കലും മില്ലാത്ത രണ്ട് മൂന്ന് വട്ടം സെലാം ചെല്ലുന്നു. സെലാം മടക്കിയപ്പോൾ ഉമ്മാക്കെല്ലാം സുഖമല്ലേ ? ഉമ്മ ഇപ്പോൾഎവിടെ എന്ന ഒരു ചോദ്യം . ,ഇത് വരെ എന്നോട് പേഴ്സണൽ ചാറ്റും മറ്റും ചെയ്യാത്ത ആളായത് കൊണ്ട് ഞാൻ പറഞ്ഞു ,എന്റെ മുത്ത ഇക്കാക്കാന്റെ വീട്ടിണ് എന്ന് .അപ്പോൾ അവൻ ചോദിച്ചു ഇന്നോ മറ്റോ ഉമ്മ ഹോസ്പിറ്റലിൽ പോയോ ? ഇല്ലാ .ഉമ്മാക്ക് ????? എന്ന് ചോദിച്ചു കൊണ്ട് അവൻ നെറ്റ് ഓഫ് ലൈൻ ആയി. . അപ്പോഴേക്കും അബൂ ഷെമീൽ അടുത്ത് വന്ന് കിടന്നു. എന്റെ മൊബൈൽ റിംചെയ്തു നോക്കുമ്പോൾ ഉമ്മാന്റെ നമ്പറിൽ നിന്നും നാട്ടിൽ വിളിക്കുന്ന സമയം കഴിഞ്ഞത് കൊണ്ട ഉമ്മ വിളിക്കുന്നതാ ഉമ്മാനെ വിളിക്കട്ടെ എന്ന് കരുതി തിരിച്ച് വിളിച്ചപ്പോൾ ബിസി തന്നെ , മൂപ്പരുടെ മൊബൈൽ ഉമ്മാന്റെ നമ്പറിൽ നിന്നും വിളിക്കുന്നു ഞാനുടനെ എടുത്തു ,അപ്പോൾ നാട്ടിൽ നിന്നും എന്റെ സഹോദരീ പുത്രിയിൽ നിന്നും വന്ന മെസ്സേജ് സായിച്ചാ.. ഉമ്മമാ വീഴാൻ പോയി ഒരു ഓമ്മ'യു ഇല്ലാ അമാനാ ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയി എന്ന് പറഞ്ഞ് അവൾ കട്ട് ചെയ്തു .തിരിച്ച് വീണ്ടും വിളിച്ചപ്പോൾ ഞാൻ ചോദിക്കുന്നു ഉമ്മാക്ക് വീണിട്ട് എവിടെയെങ്കിലും പറ്റിയിട്ടുണ്ടോ ?.. പ്രാർത്ഥിക്ക് നിങ്ങൾ എന്ന് അവൾ പറഞ്ഞു . ഞാനും അവളെക്കാളും ചെറിയ കുട്ടിയായി .അബൂ ഷെമീൽ നാട്ടിലുള്ള സഹോദരനെയും സഹോദരി ഭർത്താവിനെയും ഞാൻ കേൾക്കാതെ വിളിക്കുന്നു. ദോഹയിലുള്ള ഇഖ്ബാൽക്കാനെ ഞാൻ വിളിച്ചുകൊണ്ടിരിക്കുന്നു കിട്ടുന്നില്ല ഫോൺ ബിസി തന്നെ .. അവൻ എന്നെ വിളിച്ചപ്പോൾ സെലാം പോലും ചൊല്ലാതെ തന്നെ ഉമ്മാക്ക് സുഖമില്ലാതെ ആശുപത്രിയിലേക്ക് കൊണ്ട് പോയി ,"തിരിച്ചു അവന്റ മറുപടിയല്ല നമ്മളെ ഒറ്റക്കാക്കി ഉമ്മ നമ്മളെ വിട്ട് പോയി .. മൊബൈൽ എന്ത് ചെയ്തു എന്നോ? പിന്നിട് എനിക്കറിയില്ലായിരുന്നു. ഞാൻ മരിച്ചാലും ഉമ്മാക്ക് ഒന്നും പറ്റില്ല എന്നെന്റെ മനസ്സിന്റെ വിശ്വാസമാണ് തകർന്നു പോയത്. നാട്ടിലേക്ക് പോകാൻ വേണ്ടി ട്ടിക്കറ്റുകൾ ഇല്ലെങ്കിലും എന്നെയും കൂട്ടി എയർപോർട്ടിലേക്ക് ,അതിനു മുമ്പ് തന്നെ ഇഖ്ബാൽക്ക റൂമിലെ ആളുടെ കൂടെ എയർപ്പോർട്ടിൽ എത്തി അവിടെ നിന്നും എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട് .ഞങ്ങൾ മരണ വിവര ഉറപ്പിച്ചറിയുമ്പേഴേക്കും കോഴിക്കോടിനുള്ള ഇന്ത്യൻ എയർലൈൻസ് ,ഖത്തർ എയർവേസ് രണ്ട് ഫ്ലൈറ്റുകൾ മാത്രമാണ് ഉള്ളത് ,പിന്നെ കൊച്ചിക്കും തിരുവനന്തപുരം എല്ലാം ഫുൾ . വെയിറ്റിംലീസ്റ്റിൽ കിടക്കുനവർ തന്നെ കൂടുതൽ . എയർപ്പോർട്ടിൽ 35 വർഷം യാത്ര ചെയ്ത് പരിചയസമ്പന്നരായ വർ ആഴ്ച്ചയിൽ രണ്ട് തവണ പോകുന്നവർ വരെ കൂടെയുണ്ട്. അവസാന നിലക്ക് ഖത്തർ എയർവേസിൽ എനിക്കും ഇഖ്ബാൽക്കാക്കും സീറ്റ് കിട്ടി ബോർഡിം പാസ്സുമായി ഓടുകയാണ് ,എല്ലാവരും എയർപോർട്ടിൽ നിന്നും യാത്ര പറഞ്ഞു പിരിഞ്ഞു പോയി. ലാസ്റ്റ് ബസ്സിൽ കയറാൻ വേണ്ടി ബോർഡിം പാസ്സ് കൈയിൻ നിന്നും വാങ്ങി ഗെയിറ്റ് കടക്കാൻ കാത്തു നിൽക്കുമ്പോഴാതാ പറയുന്നു. ബോർഡിം പാസ്സ് ഇഷ്യൂ ചെയ്ത ഡെയിറ്റ് മാറിപോയിരിക്കുന്നു 15 മിനുറ്റ് മാത്രം ഫ്ലൈറ്റ് പറന്നുയരാൻ ,ഞാനും സഹോദരനും ഭ്രാന്തൻമാരെ പോലെ പലരെയും സമീപിക്കുന്നു. അബൂ ഷെമീലിനെ വിളിച്ചു അവർ തിരിച്ചുവന്നു എയർപ്പോർട്ട് മാനേജരെ കണ്ടു കാര്യങ്ങൾ പറഞ്ഞു റെഡിയാക്കുമ്പോഴേക്കും ഫ്ലൈറ്റ് 'ട്ടേക്ക് ഓഫ് ആയിരിക്കുന്നു. .കൈയ്യിൽ കിട്ടിയ ബോർഡിം പാസ്സുമായി ഞങ്ങളുടെ പൊന്നുമ്മാന്റെ മുഖമൊന്നു അവസാനമായി കാണാൻ പറ്റാതെ ലോകത്തിലെ തന്നെ വലിയ നിർഭാഗ്യാവാൻമാരായ മക്കളാണ് ഞങ്ങൾ .സഹോദരൻ ഒരു മാസമായിട്ടില്ല നാട്ടിൽ നിന്നും വന്നിട്ട് .തിരിച്ചിറങ്ങിയ ഞങ്ങളെ പുറത്ത് എയർപ്പോർട്ട് മാനേജർ ട്യൂട്ടി ഓഫീസർ കൗഡർ ബോർഡിം പാസ്സ് തന്നവർ എല്ലാം അടുത്ത് വന്നു സോറികളുടെ കൊണ്ട് മൂടുന്നു. മാനേജർ എന്നോട് പറയുന്നു ഒരു റിട്ടൺ കംപ്ലയിന്റ് എഴുതി തരൂ." ഞാൻ ചോദിച്ചു ഒരു പരാതി എഴുതി തന്നാൽ എനിക്കെന്റെ ഉമ്മാനെ കാണിച്ചു തരാൻ പറ്റുമോ ?.ആരുടെ കയ്യിലും അതിനുള്ള ഉത്തരമില്ല പിന്നെ ഞാനെന്തിനു പരാതി കൊടുക്കണം ,ആ സമയം എന്റെ നാവിൽ നിന്നും ആ വാക്ക് പറയിപ്പിച്ച അള്ളാഹുവിന് സ്തുതി .അല്ലെങ്കിൽ ഞങ്ങളെ സഹായിച്ച 6 ഉദ്യാഗസ്ഥരുടെയും ജോലി നഷ്ടമാകുമായിരുന്നു. ജനുവരി കഴിഞ്ഞ വർഷം വരെ ഉത്സാഹത്തോടെ വരവേറ്റ മാസമായിരുന്നു .കുട്ടികാലത്ത് കുറ്റ്യാടി ചന്തയിലേക്കുള്ള നടത്തം ,തിളങ്ങുന്ന ഡ്രസ്സ് ഉടുത്ത് മാനത്തും സൈക്കിളിലും റബ്ബർ ബാൻഡ് പോലെ വളയുന്ന ശരീരവും മായി വരുന്ന യുവതികളെ കാണുമ്പോൾ എനിക്ക് അൽ ബുതമായിരുന്നു. മോട്ടോർസൈക്കിൾ കിണറിനു ചുറ്റും ഓടികളിക്കുന്നവർക്ക് മരണമുണ്ടാകില്ല എന്ന് പറഞ്ഞു എന്റെ റംലയുമായി തർക്കിച്ചു നിന്നിരുന്നു, പക്ഷേ കൂട്ടുകാരി അന്നു നാം കളിച്ച ഓർമ്മകൾ മാത്രമേ നിന്റെതായി എന്റെ കയ്യിൽ ഉള്ളൂ .വർണ്ണങ്ങൾ നിറഞ്ഞ വളകളും മാലയും റിബണും ,വാങ്ങി മക്കവും മദീനയും കാണുന്ന കേമറ കയ്യിൽ പിടിച്ച് നടക്കുമ്പോൾ ഇക്കാക്കമാരെയും ഞങ്ങളെയും നിയന്ത്രിക്കാൻ വീട്ടിലെ ജോലിക്കാരിൽ ഒരാളുണ്ടാകും ഉപ്പ കുറ്റ്യാടി സ്രാമ്പിയിൽ ഇരിക്കുന്നുണ്ടാകും ഞങ്ങളെയും കാത്ത് ,തിരിച്ച് പോരുമ്പോൾ പൊരി ,വിവിധ തരം ഹലുവ ,വർത്തക കായ് ,ഈത്തപഴം എല്ലാം അടങ്ങിയ നല്ല വലിയ കെട്ട് തന്നെ ഉപ്പ അവരു കൈയ്യിൽ എൽപ്പിക്കും .ഉപ്പയോ ഉമ്മയോ ഞാൻ കാണേ ചന്തയിൽ പോയിട്ടില്ല .ഉമ്മ ഉപ്പയുടെ മരണം വരെ ഒരിക്കലും കുറ്റ്യാടി അങ്ങാടി കുട ചൂടാതെ പോകുന്നത് കണ്ടിട്ടില്ല .പക്ഷേ പെൺകുട്ടികളായഎന്നെയും അനിയത്തി മാരെയും ഉപ്പ ചന്തകാണാന്‍ വിട്ടിരുന്നു , ചില സിനിമയും കാണിച്ചിരുന്നു .എനിക്ക് ഇപ്പയും ഓര്‍മ്മയുണ്ട് കുറ്റ്യാടി യുള്ള ഒരു സിനിമാ ടാക്കീസില്‍ നിന്നും ഞാന്‍ ആദ്യമായി കണ്ട സിനിമ .കുട്ടികുപ്പായം , ഈ ചന്തയില്‍ നിന്നും വാങ്ങിയ സാദനങ്ങള്‍ എല്ലാം ഉപ്പയോ ഉമ്മയോ കുറെ ഭാഗങ്ങള്‍ ആക്കി വക്കും ,അത് ഞാനോ ,അനിയത്തി തയ്യിബയോ ,ഇക്ക്ബാല്‍ക്കയോ അടുത്ത വീടുകളില്‍ കൊണ്ട് കൊടുക്കും ,അതില്‍ എല്ലത്തിന്‍റെയും അലന്സുരിച്ചുള്ള വീടുകളില്‍ കുറഞ്ഞും കൂടിയും ഉണ്ടാകുംമായിരുന്നു . ഇരുട്ടിനെ ഭയമുള്ള ഞാന്‍ ഒരു ദിവസം മടിച്ചു നിന്നപ്പോള്‍ "കൈ കൊണ്ട് ദാനം ചെയ്തു ഷീല മാക്കാനാ നിങ്ങളെ കൊണ്ട് വിടുന്നത് .അല്ലാതെ ജോലി കാരികള്‍ മുഴുവനും കൊടുക്കില്ല എന്നത് കൊണ്ടല്ല .അത് കേട്ടു അനിയത്തി എന്‍റെ കയ്യില്‍ നിന്നും വാങ്ങി വേഗം നടക്കാന്‍ തുടങ്ങി ഞാനും പിന്നാലെ നടക്കുമ്പോള്‍ അവള്‍ ഓടി .ഞാനാണ് കാഴ്ചയിലും സംസാരത്തിലും മുന്നില്‍ നില്‍കുന്നതെങ്കിലും അവളാന്നു ഇതു പോലെ ഉള്ള വികൃതിക്കു ഒന്നാമത് അവള്‍ക്കനെങ്കില്‍ ഒരു ഇരുട്ടും പേടിയില്ല .ഒരു പക്ഷെ മാത പിതാക്കള്‍ അന്ന് അങ്ങിനെ കുട്ടികളെ കൊണ്ട് ദര്‍മ്മങ്ങള്‍ കൊടുത്തു ശീലമാകുന്നത് കൊണ്ടാവാം അന്നത്തെ കുട്ടികള്‍ വലുതയപ്പോഴും സഹജീവികളോട് കരുണയോടെ പെരുമാറുന്നത് .ജനുവരി ആറാംതീയതി ഞാനും അബൂ ശമീലും കൂടി ഉമ്മയില്ലത്ത വീട്ടില്‍ എത്തി ,അവിടെ ആരുണ്ടായിട്ടും എന്‍റെ മനസ്സിനു തണുപ്പേകാന്‍ കയിഞ്ഞില്ല .നാലുവര്‍ഷമായിട്ടും ആരും ഉറങ്ങാത്ത ആ തറവാട്ടിലെ മുറികളും മറ്റും പുതിയാപ്പിളമാര്‍ ആരോ വരുന്നത് പോലെ എല്ല്ല ബെഡ്ഷീറ്റുകളും മാറ്റി വിരിചിട്ടിരിക്കുന്നു ,നിലത്ത് തുണിയുടെ കാര്‍പ്പെറ്റ് വിരിച്ചു ആരെയോ ഉമ്മ കാത്തിരിക്കുക്കയായിരുന്നോ? .ഒരിക്കലും നൂറില്‍ കൂടുതല്‍ ഫോണില്‍ ചാര്‍ജ് ചെയ്യാത്ത ഉമ്മ അന്നു രാവിലെ എന്‍റെ മകനെ വിളിച്ചു കൂടുതല്‍ ചാര്‍ജ് ചെയ്യിപ്പിച്ചതും ഉമ്മാക്ക് ഉമ്മാടെ മരണ വിവരം പറയാന്‍ പോലും ആരെയും ബുദ്ധിമുട്ടികരുത് എന്ന നിര്‍ബന്ധമായിരിക്കാം .മരണം പോലും എത്ര മനോഹരമാക്കാന്‍ എന്‍റെ ഉമ്മാ ....ഉമ്മാക്കും ,ഉമ്മമാക്കും ,കുനികതിയച്ചാക്കും മാത്രമേ എന്‍റെ മുന്നില്‍ ഞാന്‍ കണ്ടത് .ഉമ്മാ ഞാനറിയാതെ പോയ നമ്മുടെ കുടുംബ ചരിത്രങ്ങള്‍ ,ഉമ്മാമന്‍റെ മരണം ഉമ്മ ഒക്ടോബറില്‍ പതിനഞ്ചു ദിനമവധിക്കു വന്നപ്പോള്‍ എനിക്കുപറഞ്ഞു തന്നത് ,ഉമ്മാമ ഉമ്മയുടെ നാലു വയസ്സുള്ളപ്പോള്‍ ഉമ്മാന്‍റെ അനിയത്തിക്ക് ഇരുപതിയെഴു ദിവസം മാത്രമുള്ള കുഞ്ഞിനു മുലപാല്‍ കൊടുത്തു കൊണ്ടിരിക്കേ കുഞ്ഞു താഴെവീഴുന്നത് കണ്ട ഉമ്മ ഉമ്മമാന്‍റെ മരണം മുന്നില്‍ കണ്ടതു പറഞ്ഞപ്പോള്‍ എനിന്‍റെ ഉമ്മാനോട് അസൂയയാണ്‌ തോനിയത് കാരണം ,മരണം എങ്ങിനെ സംഭവിച്ചോ അത് പോലെ അവസാനദിനത്തിലും നാം എഴുനേറ്റുവരിക ,അപ്പോള്‍ ആ ദിനത്തില്‍ ഉമ്മയും ഉമ്മമായും ഒരുമിച്ചു കണ്ടു മുട്ടുമല്ലോ ?എന്നതിന് ,ഉമ്മാക്ക് ഉമ്മാനെ കാണാന്‍ നാലു വയസ്സ് വരെ പറ്റിയിട്ടുള്ളൂവെങ്കിലും .എനിക്കെന്‍റെ ഉമ്മാനെ കാണാന്‍ എന്‍റെ നാല്പത്തിനാല് വയസ്സുവരെ അനുഗ്രഹം തന്നിട്ടും എന്‍റെ ഉമ്മാനെ കണ്ടു കൊതി തീര്‍ന്നില്ല എന്ന സങ്കടമാണ് ഇപ്പഴും..ചെരുപത്തില്‍ ഞാന്‍ ഒരു പാട് കൊതിച്ചിട്ടുണ്ട് ഒരു ഉമ്മാമനെ കിട്ടാന്‍ പക്ഷെ എനിക്കന്നു വീട്ടിലെ സഹായികളില്‍ രണ്ടു കുഞ്ഞമിനത മാരും എന്‍റെ ഉമ്മമാരായി മാറി .അത് കൊണ്ടായിരിക്കും അവരെല്ലാം വലിയ പണക്കാരുടെ ഉമ്മമാര്‍ ആയിട്ടും ഞാന്‍ ചെന്നാല്‍ ഒന്ന് കാണാന്‍ അവര്‍ കൊതിക്കുന്നത് .ഒരു ഉമ്മാമ എന്നെ വിട്ടു പോയി ,ഇനിയിപ്പോള്‍ oമ്മാമയെ ഉള്ളൂ .എന്‍റെ മുത്താച്ചി മരിച്ചിട്ടും വര്‍ഷങ്ങള്‍ കയിഞ്ഞെങ്കിലും ആ മാറിടത്തില്‍ വെറുമൊരു തോര്‍ത്ത്‌പുതച്ചു മുറ്റമടിക്കുമ്പോള്‍ പശുകുട്ടി എന്ന് പറഞ്ഞു പിന്നിലൂടെ ചെന്ന് മുത്താച്ചിയുടെ ആ തൂങ്ങിയാടുന്ന പാപ്പുവില്‍ പിടിച്ചു കുടിക്കാന്‍ നോക്കിയതിനു ചൂല് കൊണ്ട് അടിക്കാന്‍ നോക്കിയതിനു എന്‍റെ ഉമ്മാമാരില്‍ ഒരാള്‍ മുത്താച്ചിയോട് ചൂടോടെ സംസാരിച്ചത് .പാവങ്ങള്‍ .അതെല്ലാം എന്‍റെ അറിവില്ലഴ്മയില്‍ ചെയ്തു കൂട്ടിയ തെറ്റുകള്‍ അള്ളാഹു പൊറുത്തു തരട്ടെ എന്ന പ്രാര്‍ത്ഥനകള്‍ ..എന്‍റെ തറവ്ടില്‍ നിന്നും മുന്നുപേരെ നഷ്‌ടമായ വര്‍ഷമായിരുന്നു കയിഞ്ഞത് .രണ്ടു അമ്മാവന്‍ മാരുടെ ഭാര്യമാര്‍ ,എന്‍റെ എല്ലാമായ ഉമ്മയും . നാഥന്‍ അനുഗ്രഹിച്ചാല്‍ യാത്ര തുടരും ..


* വാല്‍കഷണംനമ്മള്‍ യാത്ര ചെയ്യുമ്പോള്‍ നമ്മുടെ യാത്ര രേഖകള്‍ കൃത്യമായതാണോ .ട്ടിക്കെറ്റ്‌ എടുത്താലും ബോര്‍ഡിംഗ് പാസ്സ്ടെ കയ്യില്‍ കിട്ടിയാലും ദിവസം കൃത്യ സമയവും നാം പോകുന്നസമയം തന്നെ യാണോ ഒന്ന് പരിശോദിക്കുക ..എനിക്ക് ഉണ്ടായ അനുഭവം ആര്‍ക്കും ഉണ്ടാകാന്‍ പാടില്ല ...

No comments:

Post a Comment