എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Wednesday, October 24, 2012


എല്ലാവര്‍ക്കും  എന്‍റെയും കുടുംബത്തിന്‍റെയും ബലിപെരുന്നാള്‍ ആശംസകള്‍ .



 ത്യഗത്തിന്‍റെയും വിശുന്ധിയുടെയും ഓര്‍മ്മ  പുതുക്കി വീണ്ടും ഒരു ബലിപെരുന്നാല്‍ കടന്നു വന്നു ലോകനാഥനു സ്തുതി ഈ വര്‍ഷവും ഭൂമിയില്‍ ജീവിക്കാന്‍  അവസരം കിട്ടിയതില്‍ അല്‍ഹംദുലില്ലാഹ്..   എല്ലാവര്‍ക്കും എന്‍റെ പെരുന്നാള്‍ ആശംസകള്‍ നേരുന്നു.നാലായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ്‌  ഇറാക്കില്‍ ജീവിച്ച  പ്രവാചകന്‍  ഇബ്രാഹിം  നബി(സ)യുടെ  സ്മരണകള്‍ ഉണര്‍ത്തി കൊണ്ടാണ് ഓരോ ബലി പെരുന്നാളും  കടന്നു പോകുന്നത് .ജീവിതത്തിന്‍റെ  കടുത്ത പരീക്ഷണങ്ങളില്‍  ഭര്‍ത്താവിനു തണലായി നിന്നു. മരുഭൂമിയില്‍ തനിച്ചാക്കി പോകുമ്പോള്‍  ദൈവ കല്പന അനുസരിച്ചാണോ നിങ്ങള്‍ യത്ര പോകുന്നതെങ്കില്‍ അ ള്ളാഹു വിന്‍റെ കല്പന അനുസരിക്കുക  തീര്‍ച്ചയായും അല്ലാഹുവിന്‍റെ തണല്‍ ഞങ്ങള്‍ക്കും നിങ്ങള്‍ക്കും ഉണ്ടാകും  എന്നും പറഞ്ഞു  കൊണ്ട് യത്ര അയച്ച ഹാജറ ബിബിയെയും  നമുക്ക് ഇവിടെ വിസ്മരിക്കാതിരിക്കാനും  പറ്റില്ല  .
പരിശുന്ധ ഹജ്ജ്‌ പൂര്‍ണ്ണമാകണമെങ്കില്‍ ഏഴ് പ്രവിശ്യത്തെ  സഹിയ്യിന്‍റെ നടത്തം പൂര്‍ത്തീകരിക്കണ്ണം .അത് തന്നെ  ഹജ്ജിനായി എത്തുന്ന ഏതൊരു  ജനതയും ചെയ്യണം  രാജാവ് എന്നോ കറുത്തവര്‍ എന്നോ വെളുത്തവര്‍ എന്നോ ഒരു വകതിരിവും ഇല്ല .ലോക മുസ്ലിം ജനത പിന്തുടരുന്നത്  കറുത്ത വര്‍ഗ്ഗക്കാരിയായിരുന്ന ഹാജറ ബീബിയെ ,നമുക്ക്‌ ഇവിടെ കണാന്‍ കയിയുക  സ്ത്രീക്ക് ഇസ്ലാമില്‍ ഉള്ള സ്ഥാനം എത്രത്തോളം ഉണ്ടെന്നുള്ളത് ഇബ്രാഹിം നബി (സ) ബഹുദൈവ വ്ശ്വസിയായ സ്വന്തം പിതാവില്‍ നിന്നും പ്രബോതനം തുടങ്ങിയത്‌  കല്ലെറിയുംമെന്നു ഭീഷണി പെടുത്തി  സ്വന്തം വീടു വിട്ടു പോയി.ലാ ഇലാഹ ഇല്ലള്ളാ  എന്നകലിമത്തു  തൌഹീദ്മായി  മുന്നോട്ട് പോയപ്പോള്‍ കിരാതനമായ നമ്രൂത് രാജാവ്‌ ഇബ്രാഹിം (സ)തീയിലിട്ടു കത്തിച്ചു കളയാനായിരുന്നു എന്നിട്ടും നബി പതറിയില്ല .അള്ളാഹു തീയിനോടു കല്‍പ്പിച്ചു  തീയേ  നീ  ഇബ്രാഹിംമിനു  തണുപ്പു നല്‍കുക  തീ ആളി കത്തുമ്പോളും തീയില്‍ നിന്നും ചിരിച്ചു കൊണ്ട് എഴുനേറ്റു വന്നു  നില്‍കുന്ന ഇബ്രാഹിം(സ) .  പ്രായം മായപ്പോള്‍  കിട്ടിയ  ഏക മകന്‍ ഇസ്മായില്‍ (അ)അറുക്കുവാന്‍ ദൈവ കല്പന വന്നു  എന്നിട്ടും പതറാതെ  മകനെ അറുവാന്‍  തയ്യാറെടുത്തു മകനോട് ഈ കല്‍പ്പന പറഞ്ഞപ്പോള്‍  അല്ലാഹുവിന്‍റെ  ആഞ്ജ അനുസരിക്കുക  ശാന്തനും ക്ഷമാശീലനും മായ മകന്‍ ബാപ്പയോട് പറഞ്ഞു ഇബ്രാഹിം നബി(അ) മകനെ അറുക്കാന്‍ വേണ്ടി മലമുകളിലേക്ക് പോകുമ്പോള്‍  പിശാചു വന്നു .മകനെ അറുക്കാന്‍  തയ്യാറെടുക്കതിരിക്കാന്‍ വഴി തെറ്റിക്കാന്‍  പല പ്രലോഭനങ്ങളും ചയ്തു നോക്കി ഒരു മകനായ ഇസ്മായിലിനെ  അരുക്കുനത് തടയാന്‍ (ഇബ്രാഹിം നബിയുടെ ചാഞ്ചല മല്ലാത്ത മനസ്സ് പിശാചിന് വഴിപെട്ടില്ല )  ഉടനെ ഒരു അശിരീരിആയി  കല്‍പ്പന വന്നു  ഇസ്മയിലിനു പകരം ഒരു ആടിനെ അരുതാല്‍ മതി എന്ന്  .ആ സ്മരണആയിട്ടാണ്  മുഹമ്മദ്‌ നബി (സ) ഒരു മൃഗത്തെ ഉളിയത്ത് അറുക്കാന്‍  പറഞ്ഞത്‌ .  അള്ളാഹുവില്‍ അചഞ്ച്ലമായി വിശ്വസിച്ച ഒരു മാതൃകാ കുടുംബം  ഇബ്രാഹിം നബി (സ)യുടേത്‌ ത്യഗം സഹിക്കാന്‍ തയ്യാറായ സഹധര്‍മ്മിണിയും  മകനും.ഇബ്രാഹിംനബി  (അ)  ജീവിതത്തിലെ എതൊരു  ഘട്ടത്തിലും  പരീഷണത്തിന്‍റെ അഗ്ന്നി പര്‍വതം താണ്ടാന്‍ തയ്യാറായത് കൊണ്ടാണ്  ലോക ജനതക്ക് മാതൃകാ നേതാവ്‌ ആയത് .ആ ഒരു സ്മരണക്ക് മുന്നില്‍ നമ്മുക്കും  ആ മഹാന്‍റെ പാത പിന്തുടരുവാന്‍ ആകെട്ടെ എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി  ഹൈ ക്ക്യതിന്‍റെയും സമാദാനത്തിന്‍റെയും  എന്‍റെ ബലിപെരുന്നാള്‍ ആശംസകള്‍ നേരുന്നു ....

Saturday, October 20, 2012







സൈകത  ഭൂമഴ

പ്രണയിനിയുടെ കണ്ണിരുപോലെ
മിഴി നിറഞ്ഞു തുളുമ്പാതെ നിന്നു
ഇമയോന്നനങ്ങിയാല്‍ വിഴും നീര്‍ക്കണം
ഇനിയോതുങ്ങുമോ ഈ മിഴികൂമ്പിളില്‍

കൂരാപ്പിന്‍ തണല്‍ നീ വിതാനിച്ചു
നിന്‍വരവിനായ്‌ ഞാന്‍ കാതോര്‍ത്തിരുന്നു
ആരും കാണാതെന്‍ മേനി തഴുകി തലോടാന്‍
ആദ്യച്ചുംബനമെന്‍ നെറുകയില്‍ വേള്‍ക്കാന്‍
നീ എന്നില്‍ പതിഞ്ഞപ്പോള്‍
എന്‍ മനം കുളിരണിഞ്ഞു
നൂലിഴയായ്‌ പോട്ടിചിരിയായ്‌ താളം ചവിട്ടി
നീ വന്നല്ലോ എന്നെ കോരിത്തരിപ്പിക്കാന്‍

നിന്‍സ്പര്‍ശന ലഹരിയില്‍
ഞാനെന്‍ കണവനെ പുണര്‍ന്നതും
അതുകണ്ട നീ ഭദ്രകാളിയായി മാറിയതും
നിന്‍ കോപത്തില്‍ ജീവന്‍ അപഹരിച്ചും
എന്നിട്ടും നിന്നെ ഞാന്‍ സ്നേഹിക്കുന്നു
ഒരു തുള്ളിയില്‍ നീ സ്വന്തനമേകാന്‍ 
നിന്‍ നനവില്‍ എന്‍ വേദനകള്‍ മറക്കും
നിന്‍ കുസൃതി കണ്ടുണരാന്‍ ഞാന്‍ കൊതിപ്പൂ
നിന്‍ ഗന്ധമുണരും കാറ്റേറ്റ്‌ കിടക്കാന്‍
കാറ്റേന്തി വരും  ഓര്‍മ്മകള്‍ പുല്‍കാന്‍
നീ വരുംബോഴും വിട ചോല്ലുബോഴും
മൌനരാഗമായെന്‍ മനം നീറി .
നീര്‍ മിഴിയോടെ നിന്നെയും കാത്ത്
വീണ്ടും നിന്‍ വരവിനായ്‌
അന്നുമ്മിന്നും ഞാന്‍ കാതോര്‍ത്തിരുന്നു ...




കുറച്ചു മുന്‍പ്‌ ഇവിടെ ഈ കവിത ഇട്ടിരുന്നു ഇപ്പോള്‍ അതിവിടെ കാണാത്തത് കൊണ്ട് വീണ്ടും പോസ്റ്റ്‌ ചെയ്തത്...

ഒരു മിനികഥ


വേര്‍പാട്‌ 


അവന്‍ അന്നും അവളുടെ വരവിനായി കാത്തിരുന്നു പക്ഷെ അവള്‍ വന്നില്ല സ്കൂളിന്‍റെ  വാര്‍ഷിക ദിനത്തിലാണ്‌ അവളെ അടുത്ത് നിന്നും കണ്ടത്‌ അതിനു മുമ്പ് ചില ദിവസങ്ങളില്‍ സ്കൂളില്‍ വന്ന്‍ പോകാറുണ്ട് രണ്ട്‌ മൂന്ന് പ്രാവിശ്യമയി  ഞാന്‍ അവരെ  തന്നെ ശ്രദ്ധിച്ചിരുന്നു അതൊന്നും അവര്‍ അറിഞ്ഞില്ല ..


പക്ഷെ ഇപ്പോള്‍ അവളില്‍   എന്തോ ഒരു പന്തികേട് തോന്നുന്നു .ആ ചിരിയിലും നടപ്പിലുമെല്ലാം ഒരു ദുഃഖത്തിന്‍റെ നിഴല്‍  പിന്തുടരുമ്പോലെ ,ഞാന്‍ താമസിക്കുന്നതിന്‍റെ തൊട്ടടുത്തല്ലേ സ്കൂള്‍ കെട്ടിടം എന്‍റെ എല്ലാ ജോലികളും  ആ സ്കൂളിന്‍റെ  എവിടെ നിന്നാലും കാണാം.ഒരു ദിവസം  ഏതോ ആവശ്യത്തിനു വേണ്ടി ഓഫീസില്‍ നിന്നും റൂമില്‍ വന്നപ്പോഴാണ് ഏതോ ടിച്ചറുമായി അവള്‍  സംസാരിച്ചിരിക്കുന്നത് കണ്ടത്‌ .പിന്നീട് ഞാന്‍ ഭക്ഷണം  വോകഴിക്കാന്‍ അടുത്ത ഹോട്ടലില്‍ ചെന്നപ്പോള്‍ അവിടെ വച്ചു വീണ്ടും കണ്ടു 
മൂന്ന് നാല് ദിവസം തുടര്‍ച്ചയായി കണ്ടപ്പോള്‍ എനിക്ക് തോന്നിയത്‌  അവിടെ വന്ന പുതിയ ടീച്ചറാണ്.എങ്കിലും ആ ചിരിയുടെ പ്രത്യേകതയില്‍ ഒന്ന് ഒളിഞ്ഞു നോക്കാതിരിക്കാന്‍ പറ്റിയില്ല ,വശ്യസുന്ദരമായ ആ ചിരി  ആരിലും ആകര്‍ഷിക്കും  അവരുടെ സൌന്ദര്യത്തിന്‍റെ രഹസ്യം അതു തന്നെ ..

സ്കൂള്‍  വാര്‍ഷിക ദിനം ഹോട്ടലില്‍ അഭിമുഖമായി  ഭക്ഷണം കഴിക്കുമ്പോള്‍ കണ്ണുകള്‍ ഇടഞ്ഞു ..നിശബ്ദമായി മനസ്സുകള്‍ പങ്കുവെക്കുകയായിരുന്നു എന്നേക്കാള്‍ അഞ്ചു വയസ്സ് കൂടുമെങ്കിലും അവരോട്‌ ഒരു മമത തോന്നിയോ?..
ദിനങ്ങള്‍ വര്‍ഷങ്ങള്‍ പോലെ  കടന്നു പോയി മനസ്സിലെവിടെയോ ഒരു നോവ് അഡ്രെസ്സ് അറിയാമെങ്കില്‍  പോയി നോക്കാമായിരുന്നു  വല്ല അസുഖവും  പിടിപെട്ടോ? അങ്ങിനെ ആകരുതേയെന്നു പ്രാര്‍ത്ഥിച്ചു ..എന്തോ അവര്‍ മനസ്സിനെ അത്ര മാത്രം കീഴ്പെടുത്തിയത് പോലെ..

മനസ്സിന്‍റെ അസ്വസ്ഥത കാരണം ലീവെടുത്തു ,റൂമിലിരുന്ന് "എന്തേ സുഖമില്ലേ "കൂട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി ഒന്നും പറഞ്ഞില്ല ,പുറത്തെ മതിലില്‍ കുറെ സമയം ചാരി നിന്ന് സ്കൂളിലേക്ക് നോക്കും അവര്‍ വരുന്നുണ്ടോ?..ഒടുവില്‍ നിരാശ മാത്രം ...

വൈകുന്നേരം കൂട്ടുകാരുമായി ടൗണില്‍നിന്ന്‌  പോയി തിരിച്ചു വരുംബോള്‍ വാങ്ങിയ പഴങ്ങള്‍  പൊതിഞ്ഞ  കടലാസുതുണ്ടില്‍ വെറുതെ കണ്ണുകളോടിച്ചു ചരമകോളത്തിന്‍റെ  ഭാഗത്ത് നിന്നും തന്നെ നോക്കി ചിരിക്കുന്ന ചിത്രത്തിലേക്ക്  തുറിച്ചുനോക്കി  കണ്ണുകള്‍ക്ക്  വിശ്വാസം വരുത്താന്‍  ഏറെ പ്രയാസപെട്ടു ..

കുറെസമയം തളര്‍ന്നിരുന്നു വീണ്ടും ആ നിശ്ചല   ചിത്രത്തില്‍ നോക്കി ഉറപ്പ്‌വരുത്തി "അതെ",അവര്‍ തന്നെ ആ പുഞ്ചിരിയും ,കണ്ണുകളിലെ തിളക്കവും ,ചിരിച്ചുകൊണ്ടുള്ള സുന്ദരമായ മുഖം എന്നോട് എന്തൊക്കൊയോ പറയുന്നുണ്ട് ,അവര്‍ക്ക്‌ ചിരിക്കാനല്ലേ  അറിയൂ..പക്ഷെ മറ്റൊരാള്‍ ആ മുഖത്ത് നോക്കി കണ്ണീര്‍ പോയിക്കുന്നത്  അവര്‍ അറിയുന്നുണ്ടോ?..".ദൈവമേ എന്തിനു  വെറുതെ നിരാശയുടെ വേര്‍പാടിലേക്ക്‌  എന്നെ വലിച്ചെറിഞ്ഞു" ...




NB: ദുബായില്‍ നിന്നും സാഗരം ബുക്സ്‌  ഇറക്കിയ മിനികഥ സമാഹാരത്തില്‍ നിന്നും   'മരുഭൂമിയിലെ  പാരിതോഷികം ' എന്ന ബുക്കില്‍   വന്നത്