എന്‍റെ ഓര്‍മ്മകളും വികൃതരങ്ങളും

Tuesday, August 28, 2012

എല്ലാ വര്‍ക്കും എന്‍റെ ഓണാശംസകള്‍ ..














പൂവേ പോലി ....


ഐശര്യത്തിന്‍റെയും സമ്പല്‍ സമൃതി  യുടെയും   സഹോദരിയതിന്‍റെയും  പ്രതീകമായ ഓണം ആഘോഷിക്കുകയാണ്  നമുക്ക് മനുഷ്യര്‍ ഏല്ലാം ഒരു പോലെയുള്ളതാണെന്  പറഞ്ഞു തന്ന മാവേലി രാജാവ്‌ ഭരിച്ച മലയാള നാട് വാമന്‍ വന്നു മൂന്നടി മണ്ണ് ചോദിച്ചപ്പോള്‍  അത് കൊടുക്കാന്‍ ഭൂമിയും ആകാശവും മതി ആകാതെ തന്‍റെ തല കാണിച്ചു തല ചവിട്ടി പാതാളത്തില്‍ താഴ്ത്തി . അതിനു മുന്‍പ് മാവേലി രാജാവ്‌ വാമനോട്  അനുവാതം വാങ്ങി വര്‍ഷത്തില്‍ ഒരു തവണ തന്‍റെ പ്രജകളെ കാണാന്‍ വേണ്ടി  കേരളത്തlല്‍ വന്നു പോകാന്‍ ..ആ ഒരു ദിവസമാണ്  നമ്മള്‍ ഓണം ആഘോഷിക്കുനത് നമുക്ക് എവിടെ കാണാന്‍ പറ്റും സഹോദര്യ തമ്മില്‍ കൊല ചെയ്തും കൊലക്ക് കൊടുത്തും ജീവിക്കുന്ന നാടായി മാറിയിരിക്കുകയല്ലേ .


എന്‍റെ ചെറുപ്പത്തില്‍ പൂ പറിക്കാനും അത് കൂട്ടുകാരിയെ എല്‍പിക്കാനും  എന്തൊരു ഉത്സഹ മായിരുന്നു   ..വീട്ടിലും പാടത്തും ഉള്ള പൂവുകള്‍  ഇരുത്ത് വൈയ്കിട്ടു  ഒരു ഇലയില്‍ വയ്ക്കും  രാവിലെ സ്കൂളില്‍ പോകുമ്പോള്‍ കൂടുകാരി ജയ്സ്രിക്ക് കൊണ്ട് കൊടുക്കാന്‍.. ഞങളടെ നാട്ടില്‍ അന്ന് മുസ്ലിം വീടുകളില്‍ പൂകളം ഇടാറില്ല ..അത് കൊണ്ട് തന്നെ എനിക്ക് പൂകളം ഇടാന്‍ പറ്റാറില്ല .എന്നാലും കളിക്കുമ്പോള്‍ വീടിന്‍റെ പിന്‍ വശത്തുള്ള  മുറ്റത്ത്  ഞങള്‍ പൂവിടും  അന്ന് എനിക്ക് പൂ തികയാതെ വന്നു അപ്പോളതാ നല്ല ഉണ്ട മുളകിന്‍റെ പൂക്കള്‍ ഭംഗിയില്‍ വിടര്‍ന്നു നില്‍ക്കുന്നു ..മുഴുവനും പറിച്ചു തുംബപൂവിനും കാക്ക പൂവിന്‍റെയും  ചെട്ടി പൂവിന്‍റെയും  ഇടയില്‍ സ്ഥാനം പിടിച്ചപ്പോള്‍ എന്തൊരു ഭംഗി .നടുവില്‍ കൃഷ്ണമുടി പൂവും വച്ചപ്പോള്‍  പൂക്കളത്തിനു ഒന്നും കൂടി ഭംഗി ആ യീ ..ഞാനും അനുജത്തിയും കൂടുകരികളും മണ്ണിന്‍ ചിരട്ടയില്‍  കറിയും ചോറും വയ്ക്കുകയാണ്  അപ്പോള്‍ ആ വഴി വീട്ടിലെ ജോലികാരി ഉമ്മാന്‍റെ  വിശ്വസ്തയായ നഫീസത്ത വന്നു  ആ ന്യൂസ്‌ ഉമ്മന്‍റെ ചെവി  യില്‍ എത്താന്‍ സമയം വേണ്ടല്ലോ ..പോലീസ് മുറയില്‍ ചോദ്വിയവുമായി അതാ ഉമ്മ ..ആരുടെ പണിയാ ഈ പൂകളം ഇട്ടത്  ആരും ഒന്നും മിണ്ടിയില്ല  ഞാന്‍ പറഞ്ഞു ഞാന്‍ ഉപ്പനോട് ചോദിച്ചിട്ടുണ്ട് പൂകളം ഇട്ടോട്ടെ എന്ന് ..അപ്പോള്‍ ഉമ്മന്‍റെ   കയ്യില്‍ നിന്നും അടിയുടെ പോടീ പൂരം കണ്ണില്‍ പച്ചമുളക് പ്രയോഘവും ..പൂവിട്ടദിനല്ല ഉമ്മാ ന്‍റെ മുളക് പൂകള്‍ പരിച്ചതിനു  ഞാന്‍ എന്നെക്കാളും  വലിയ വായില്‍ കരഞ്ഞു .. ഉപ്പ വന്നപ്പോള്‍ ഉമ്മാനെ  ചീത്ത  പറയിക്കാന്‍ വേണ്ടി കുറെ അധികം കരഞ്ഞു  ...ഉപ്പ കാര്യം അറിഞ്ഞപ്പോള്‍  പറഞ്ഞു നമുക്ക് ഒരു ദിവസം  നഫീസാന്‍റെ കണ്ണിലും മുളക്‌ എഴുതണം ..ഉമ്മ മുളക്‌ തേച്ചത് അല്ല സംങ്കടംമായത് നഫീസ പറഞ്ഞു കൊടുത്തത് ..പിനീട് ഇതുവരെ ഞാന്‍  പൂകളം വീട്ടില്‍ ഇട്ടില്ല പൂക്കള്‍ ഇരുത്ത്  കൂട്ടുകാരികള്‍ക്ക് കൊടുക്കും ഇപ്പോള്‍ പൂവിരുക്കാന്‍ വയലോരവും കൈവരി തോടും, ഇല്ല കൃഷ്ണമുടി കാടുകളും ഇല്ല .

ഓണത്തിന് വീട്ടില്‍ ജോലി ചെയ്യുന്ന  അമുസ്ലിം ങ്ങള്‍ക്ക്  ഉടുക്കുന്ന തുണിയും തോളില്‍ ഇടുന്ന തോര്‍ത്ത്‌ മുണ്ടും വാങ്ങി വച്ചിടുണ്ടാകും  ...തേങ്ങാ ഇടുന്ന കണരേട്ടനും തൊടിയില്‍ കൊത്തുന്ന ആള്‍ക്കാര്‍ക്കും വേണ്ടി അവര്‍ ഓണത്തിന് തലേ ദിവസം വരും വരുമ്പോള്‍ കയ്യില്‍ അരിയും  തേങ്ങായും  ശര്‍ക്കരയും ചേര്‍ത്തുള്ള  വായ ഇലയില്‍ പൊതിഞ്ഞ  ഉണ്ട" വോ" എന്ത് രുചി ആയിരുന്നു അതിനു ...
പിന്നെ മൂത്താച്ചി യുടെ വീട്ടില്‍ ഓണ സദ്യയും സദ്യിയ കയിക്കാന്‍ ഞങള്‍ കുട്ടികളായ ഞാനും അനുജത്തിയും ഇഖ്‌ബാല്‍ക്കയും പോകും ..പോയാല്‍ അവിടെ ചാണകവും കരിയും ചേര്‍ത്ത മെഴുകിയ തറയില്‍ ഇരുന്ന് ഭക്ഷണം കായിച്ചു കയിഴുംബോഴ്ക്കും  വെളുത്ത തുടുത്ത തുടകളില്‍ കറുത്ത ചിത്രങ്ങള്‍ വര്ച്ചിടുണ്ടാകും അതുകണ്ട നാരാണി ഏടത്തി കഴുകി തരും  അവരുണ്ടാക്കുന്ന ആ സാമ്പാറും ഇഞ്ചി പുളിയും ഓലനും അവിയലും പച്ചടിയും പിന്നെ ചെറു പയര്‍ പായസം  വോ അത് ഇപ്പോഴും  നാക്കില്‍  വെള്ളമൂരാന്‍  അത് ഓര്‍ത്താല്‍ മതി  അത്രയ്ക്ക് കൈ  പുണ്ണിയം  ഉണ്ട് ആ കയികള്‍ക്ക് ...
വൈകിട്ട്‌ ഓണോഘോഷംയാത്ര  കാണാന്‍ വേണ്ടി ഞങള്‍ വീടിന്‍റെ പിന്നിലെ പാറ മുകളില്‍ കയറി നില്‍ക്കും  കാരണം അതിലെ റോഡിലൂടെ ഘോഷ യാത്ര പോകുക പൂ തളികകള്‍  എന്തിയ എന്‍റെ കൂട്ടുകാരികളും അവരുടെ കൂടെ പൂത്താലം മെടുത്തു കൊതിഉണ്ടെകിലും ഞാന്‍ കുറച്ചു അകലെ നിന്നും കാണുളൂ കാരണം അതില്‍ (ഓണ പൊട്ടന്‍ )വേഷം കെട്ടിയ ആളെ പേടിയാണ് എന്‍റെ കൂടെ പഠിക്കുന്ന രാജന്‍ ആണ് ആ കുഞ്ഞു ഓണ പൊട്ടന്‍ വേഷം കെട്ടിയ ആള്‍ എന്നറിയാം എന്നാലും എനിക്ക്  പേടിയ . . മണിയും കുലുക്കി ഓല കുടയും ചൂടി  വരുന്ന   അയാള്‍ വീട്ടില്‍ ഉപ്പാന്‍റെ  കയ്യില്‍ നിന്നും പണം വാങ്ങിക്കും ആ മണി അടി കേള്‍ക്കുംബോ ഴെക്കും ഞാന്‍ ഓടി ഒളിക്കും ..ആ ഘോഷ യാത്ര അവാസനിക്കുനത് കുറ്റിയാടി പുഴയോരത്താ ണ് ...പൂവേ പോലി ഈണത്തില്‍ പാടി അവരെല്ലാംപൂ  പുഴയില്‍ ഒഴുക്കും ...ഇന്നു  പൂ ഒഴുകാനുള്ള പുഴയോ തുംമ്പ പൂവോ കാക്ക പൂവോ പൂച്ച വാലോ ജെമന്തി  പൂവോ ചേറ്റിയോ കാണാന്‍ ഇല്ല ...പിന്നെവിടെ  പൂ വിളികള്‍ ..പൂ വേ പോലി പൂ വേ പോലി എന്ന ആര്‍പ്പ് വിളികള്‍ .. .


Sunday, August 19, 2012


ഓര്‍മ്മ യിലൊരു  പെരുന്നാള്‍ ബാല്യം

റമദാനില്‍ കിട്ടിയ തുണ്ടു നാണയങ്ങള്‍ ചേര്‍ത്തുവെച്ച്, പെരുന്നാളിന് അണിയാന്‍ വളയും മാലയും റിബണും മുടിപ്പിന്നും വാങ്ങിക്കും. പെരുന്നാളിന്റെ തലേ ദിവസം മാസപ്പിറവി   കാണാന്‍ അയലത്തെ പെരുംപാറ  പുറത്തു കയറി നില്ക്കുന്നവരുടെ കൂടത്തില്‍ ഞങ്ങളുമുണ്ടാകും. ഓരോ കുഞ്ഞു നക്ഷത്രങ്ങളെയും ചൂണ്ടി, ഇതാണോ പെരുന്നാള്‍ എന്നു കൗതുകം കൂറി അവരെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കും. അപ്പോള്‍ അടുക്കളയില്‍ ഉമ്മയും സഹായികളും കൂടി പെരുന്നാള്‍പ്പായസത്തിനു  വേണ്ട കടല തൊലി കളയുകയാവും. എങ്ങാനും അന്നു തന്നെ മാസപ്പിറവി കണ്ടാലോ!  പായസത്തിലിടാന്‍  നല്ല നേന്ത്രപ്പഴം കിട്ടിയില്ലെന്ന്, സാധനങ്ങള്‍ക്കായി അങ്ങാടിയില്‍ പോകുന്ന മൊയ്തുക്ക ഉമ്മയോട് പറയും.  നീ സൂക്ഷിച്ചു നോക്കി വാങ്ങിക്കാത്തതല്ലേ എന്നു ഉമ്മയുടെ തിരിച്ചുള്ള ശകാരം.  ഇതിനിടയില്‍ പായസപ്പിടി ഉരുട്ടിയുണ്ടാക്കുവാന്‍ ഞങ്ങള്‍ കുട്ടികളും ഒപ്പം കൂടും. ആ പായസത്തിന്റെ പങ്ക് അയല്‍ വീടുകളിലൊക്കെ ഞങ്ങളാണ് എത്തിക്കുക. വേലികളില്ലാത്ത അന്നത്തെ അയല്‍പക്കങ്ങളില്‍ പായസമധുരം സ്നേഹപ്പാലാഴി തീര്‍ക്കുന്നത് ഞങ്ങള്‍ അനുഭവിച്ചവരാണ്.

മയിലാഞ്ചിയിലകള്‍ അലക്കുകല്ലില്‍ വെച്ചരച്ചു, കൈവെള്ളയില്‍ പുളിയിലപ്പുറത്തു തേച്ചുപിടിപ്പിക്കും. നഖങ്ങളില്‍ മയിലാഞ്ചിയിടും. മയിലാഞ്ചിച്ചോപ്പ് കാണാനുള്ള തിടുക്കം കൊണ്ട്, സമയമെത്തും മുമ്പേ തന്നെ കഴുകും, നിരാശപ്പെടും. പുത്തനുടുപ്പ്‌ ഇട്ടും അഴിച്ചും പിന്നെയുമിട്ടും ഭംഗി നോക്കും. അതിന്‍റെ മണം പിടിക്കും. രണ്ട് പെരുന്നാളുകള്‍ക്കും പിന്നെ സ്കൂള്‍ പൂട്ടിത്തുറക്കുമ്പോഴുമാണ് അക്കാലം പുത്തനുടുപ്പുകള്‍ കിട്ടുക. ഇപ്പോഴത്തെ ഭാഗ്യശാലികളായ  കുട്ടികള്‍ക്ക് ആ അര്‍ത്ഥത്തില്‍  ഇന്നിപ്പോള്‍ എന്നും പെരുന്നാളാണ്. ഞങ്ങള്‍ക്കന്നു ഉപ്പ നാദാപുരത്ത് നിന്ന്  'ഫോറിന്‍ കുപ്പായ'വും പാവാടയും റമദാന്‍ തുടങ്ങുന്നതിനു മുന്പേ വാങ്ങിച്ചു തുന്നിക്കാന്‍ കൊടുക്കും. ഗള്‍ഫ്‌ തുണിത്തരങ്ങള്‍ കിട്ടുന്നത് നാദാപുരത്തായിരുന്നു അന്നൊക്കെ. പെരുന്നാള്‍ ഒത്തു കൂടലിന്‍റെ ദിനമായിരുന്നു. അടുത്ത കുടുംബവീടുകളിലും അയല്‍പക്കങ്ങളിലും സ്നേഹസന്ദര്‍ശനം.. പരസ്പരം സന്തോഷം പങ്കിടല്‍.. അവിടുത്തെ കുട്ടികളോട് സ്വന്തം തട്ടത്തിന്റെയും ഉടുപ്പിന്റെയും മേനി പറച്ചില്‍  ഉമ്മമാരുടെ വിഷയം.

പെരുന്നാളിന് മാത്രമുണ്ടാക്കുന്ന തേങ്ങാച്ചോറിന്റെ   സ്വാദ് ഇന്നും നാവിലുണ്ട്. വെന്ത പച്ചത്തേങ്ങയുടെ വേറിട്ട മണം പൊലിപ്പിക്കുന്ന നെയ്ച്ചോറും തേങ്ങാച്ചോറും  ഇപ്പോഴും കൊതിപ്പിക്കുന്നു. വീട്ടില്‍ തന്നെയുണ്ടാക്കുന്ന പശുവിന്‍ നെയ്യാണ് നെയ്ചോറിനു ഉപയോഗിക്കുക. തേങ്ങാ വെന്തു കിട്ടുന്ന 'കക്കന്‍' എന്ന ആ ഊറല്‍ തിന്നാന്‍ ഞങ്ങള്‍ മത്സരിക്കും.

വിശേഷിച്ചും നാട്ടിലെ ഈ മഴക്കാലത്തെ പെരുന്നാള്‍ എന്‍റെ ഓര്‍മ്മയിലേക്ക് കൊണ്ടുവരുന്നത് നനുത്ത, കുസൃതിയാര്‍ന്ന കുറെ അനുഭവങ്ങളാണ്. വഴുക്കലുള്ള പാറയിലെ അള്ളിക്കയറ്റം.. പൊത്തോന്നുള്ള വീഴ്ച.. വയല്‍ വരമ്പിലൂടെ എളാപ്പയുടെ വീടെത്താനുള്ള ഓട്ടം.. വീണും കൂടെയുള്ളവരെ വീഴ്ത്തിയും വെള്ളം തെറിപ്പിച്ചുള്ള പാച്ചില്‍.. പാവം കൂട്ടുകാരി റംലയെ എത്രവട്ടം ഞാന്‍ തള്ളിയിട്ടിരിക്കുന്നു! ഉപ്പയുടെ പെങ്ങളുടെ വീട്ടിലേക്കുള്ള കൊച്ചു കമ്പിപ്പാലത്തില്‍   ഞാന്‍ പേടിച്ചു പേടിച്ചു പതിയെ കയറുമ്പോള്‍ മറ്റേ അറ്റത്തു നിന്ന് ഇക്ക പാലം കുലുക്കുന്നത്.. ഓരോ ചുവടും സൂക്ഷിച്ചു ഒരുവിധം മറുകര പറ്റുന്നത്.. എരുമച്ചാണകം  ചവിട്ടാതിരിക്കാന്‍ ആഞ്ഞു ചാടിയപ്പോള്‍ അതില്‍ തന്നെ ഉരുണ്ടു വീണത്‌.. ചെറുതോണിയിലെ യാത്രക്കിടയില്‍ ചെറിയ ഇക്ക വെള്ളം തെറിപ്പിക്കാന്‍ നോക്കും. അന്ന് എന്നെക്കാളും വികൃതിയായിരുന്ന അവന്‍ ഇപ്പോള്‍ പഞ്ചപാവം! വൈയികിട്ടു ഇക്കമാരുടെ സൈക്കിള്‍ ചവിട്ടാന്‍ ഞാനും കൂടും. പഞ്ഞി മിട്ടായി വാങ്ങി പാവാട കീശയിലിട്ടു അതലിഞ്ഞില്ലാതെ ആയി പോയതും.. അങ്ങിനെ ഒരു പാട് സന്തോഷത്തിനും ആഹ്ലാദത്തിനും വഴിയൊരുക്കിയ പെരുന്നാളുകള്‍! ഇങ്ങിനി വരാത്തവണ്ണം അകന്നു പോയ നല്ല നാളുകള്‍.. ആ ഓര്‍മ്മകള്‍ക്ക് പായസ മധുരം..!



Wednesday, August 15, 2012




ഓര്‍മ്മ 



പിച്ച വച്ചു നടന്നല്ലോ നമ്മളാ
പച്ച വിതാനിച്ച വയലോരങ്ങളില്‍
പച്ച ഈര്‍ക്കിലിനാല്‍ കുത്തിനോവിക്കും
നീ തവള കൂട്ടങ്ങളെ

കള പറിച്ചിടും മുതുക്കിച്ചീരുവിന്‍
തലക്കുട തട്ടിത്തെറിപ്പിച്ചോടിയും
തളിര്‍ത്തുമ്പപ്പൂവിറുത്തു മുത്തിയും
തുടിപ്പൂ ഞാന്‍ മെല്ലെ തുടുക്കുമോര്‍മ്മയില്‍

കൊട്ടടക്ക പേറും മാകൂല്‍  കണ്ണനേ *
വേര്‍പെടുത്താന്‍ ശ്രമിക്കും ഉണ്ണിയെ
വള്ളി നിക്കറില്‍ വിരല്‍ കുരുക്കിയാ
വഴുവഴുപ്പാറമേല്‍ വീഴ്ത്തി സാരസം

ആരെടാ" യെന്നോരുഗ്ര ഗര്‍ജ്ജനം
അച്ഛനില്‍ നിന്നുമുയര്‍ന്നു കേള്‍ക്കവേ
അറിയാത്തെറ്റിന്റെ ഭരമെന്നിലായ്
അതിവേഗം നീ മറഞ്ഞതോര്ക്കുന്നോ

സമുദ്രസീമകള്‍ ചുവന്നുമിരുട്ടിയും പിന്നെ
മറഞ്ഞു പോകയായ്‌ കുരുന്നു കാലങ്ങള്‍
ശങ്കരന്‍ മാഷുടെ ക്ലാസ്സില്‍നിന്നെന്റെ കൂട്ടുകാരിയെ
ശങ്കകൂടാതെ കൂട്ടിയോടി നീ പോയ്‌ മറഞ്ഞല്ലോ

തുളുംബി നില്‍ക്കും നീല മിഴിയാലെന്നെ നൊക്കി
കള്ളചിരിയാലേന്നെ മ്മമത് എന്നെ തോണ്ടി
നിന്‍റെ വെള്ള പാവാടയിലെ കുങ്കുമ വര്‍ണ്ണങ്ങള്‍ എന്നെ കാണിച്ചു
വീണ്ടും ഞങള്‍  കസേര*  ബിന്ദുക്കളെ പറ്റി പഠിച്ച

നിന്‍റെ പുസ്തക കെട്ടിന്‍ 
എന്നിലെ ഭാരങ്ങള്‍ കുറഞ്ഞു
പിന്നിലായ്‌ പിന്നിയ മുഡി ഇഴകള്‍
മുന്നിലായ്  വിരിച്ചിട്ടതും ഞാനറിഞ്ഞില്ല

നിന്‍ മുഖം ഓര്‍ക്കുമ്പോള്‍
എന്നിലെ പടു  പ്രായം
വന്നത് അറിയാതെ ഞാന്‍
ലജ്ജ്ല്യില്‍  മുഖം താഴ്ത്തുന്നു.


*********************************************************

NB.
* മാകൂല്‍ ക്കണ്ണന്‍-    -(* (ഒരു ചെറിയ ചുവന്ന ജീവി 
* കസേര ബിന്ദു - സയന്‍സ് ക്ലാസ്സിലെ ഒരു പാഠം